കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.സി.സി.ഐ നൽകുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ 50 ലക്ഷം രൂപാ നൽകും. ബി.സി.സി.ഐ നൽകുന്ന 51 കോടി രൂപയിലേക്കാണ് കെ.സി.എയുടെ സംഭാവനയായി 50 ലക്ഷം രൂപ നൽകുക. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയും കെ.സി.എ മുൻ പ്രസിഡന്റുുമായ ജയേഷ് ജോർജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കായിക സംഘടനകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോർജ് പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.സി.സി.ഐ സംസ്ഥാന അസോസിയേഷനുകളുമായി ചേർന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.