വൈപ്പിൻ : എറണാകുളം ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണി വരെയാക്കി ചുരുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതം പരിമിതപ്പെട്ടതിനെതുടർന്ന് പമ്പുകളിൽ തിരക്കില്ലാത്തതും പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചുമാണ്
നടപടി.