telemedicine
ടെലിമെഡിസിൻ സംവിധാനം

കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ടെലിമെഡിസിൻ സംവിധാനത്തിലൂടെ സ്വകാര്യ ആശുപത്രികൾ ചികിത്സാസൗകര്യം ഒരുക്കുന്നു. വിദൂരത്തുള്ള രോഗികൾക്ക് തുടർചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ സംവിധാനം വിനിയോഗിക്കുന്നത്. ഡോക്ടർ രോഗികളുമായി ഫോണിൽ സംസാരിച്ച് ചികിത്സ നിർദ്ദേശിക്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ചീട്ടുള്ളവർക്കാണ് സൗകര്യം ലഭിക്കുക.

നിശ്ചിത സമയങ്ങളിൽ ടെലിഫോണിൽ വിളിച്ചാൽ ടെലിമെഡിസിൻ സൗകര്യം ലഭിക്കുമെന്ന് എറണാകുളം ലിസി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി - 0484 2755600 (10 നും ഒന്നിനുമിടയിൽ), ഡയബറ്റോളജി - 0484 2755603 (11 നും 12 നുമിടയിൽ), പീഡിയാട്രിക്‌സ് - 0484 2755602 (11.30 നും 12.30 നുമിടയിൽ), ന്യൂറോളജി - 0484 2755605 (12 നും 1.30 നുമിടയിൽ), ഇ.എൻ.ടി - 0484 2755021 (11 നും 12 നുമിടയിൽ), ഡർമറ്റോളജി - 0484 2755604
(12 നും ഒന്നിനുമിടയിൽ), ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ - 0484 2755601 (10 നും 12 നുമിടയിൽ), കൗൺസലിംഗ് സേവനങ്ങൾ - 9447921221 (10 നും ഒന്നിനുമിടയിൽ).

മറ്റ് ചികിത്സകൾക്ക് രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ 0484 2401141 എന്ന നമ്പറിൽ വിളിച്ച് പേരും ആശുപത്രി നമ്പരും അറിയിച്ചാൽ ഡോക്ടർ തിരിച്ചുവിളിക്കുകയോ പ്രിസ്‌ക്രിപ്ഷൻ അയച്ചുകൊടുക്കുകുകയോ ചെയ്യുമെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു.

ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലും ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചു. 7356600884 എന്ന വാട്‌സ്ആപ്പ് നമ്പരിലേയ്ക്ക് സന്ദേശമയയ്ക്കുകയോ 0484 2905000 എന്ന നമ്പരിലേയ്ക്ക് വിളിക്കുകയോ ചെയ്യാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ടെലിമെഡിസിൻ സേവനം ലഭിക്കുക. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണോ ലാപ്‌ടോപ്പോ മതി.