മൂവാറ്റുപുഴ: പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിൽ ആയുർവ്വേദ പ്രതിരോധ മരുന്നുകളും ലേഹ്യങ്ങളും വിതരണം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ സി.ഐ എം.എം.മുഹമ്മദിന് മരുന്നുകൾ കൈമാറി . ഡിവൈ.എസ്.പി എ.അനിൽകുമാർ, എസ്.ഐ ടി.എം.സൂഫി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.ധന്യ വേലായുധൻ, സെക്രട്ടറി ഡോ.രാജേഷ് സ്‌കറിയ, ട്രഷറർ ഡോ.മാണി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിൽ ആയുർവേദപ്രതിരോധ മരുന്നുകളും ലേഹ്യങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായിഎൽദോ എബ്രഹാം എം.എൽ.എ സി.ഐ എം.എം.മുഹമ്മദിന് മരുന്നുകൾ കൈമാറുന്നു
Image Filename Caption