വൈപ്പിൻ : കൊറോണ രോഗപ്രതിരോധ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുനമ്പത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കി ആരോഗ്യപ്രവർത്തകരും പൊലീസും. തൊഴിലാളികളുടെ ആരോഗ്യം, താമസസൗകര്യം, ഭക്ഷണം തുടങ്ങിയവയാണ് ഉറപ്പാക്കിയത്. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ആവശ്യമായ നിർദേശം നൽകി. മുനമ്പം ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി. കീർത്തി, നോഡൽ ഓഫീസർ ഡോ. അമൃത കുമാരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ. സോജി, പി.ജി. ആൻറണി, ത്രേസ്യാമ്മ, മുനമ്പം എ.എസ്.ഐ ജോസഫ്, സി.പി.ഒമാരായ സിജു, സുനിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.