വൈപ്പിൻ : ഏപ്രിൽ 2 മുതൽ നായരമ്പലം സബ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങാനെത്തുന്ന സർവീസ് പെൻഷൻകാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതലുമായി സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി. പൊലീസ് അസോസിയേഷന്റെ സഹകരണത്തോടെ സമാഹരിച്ച 500 മാസ്‌കുകൾ പെൻഷൻകാർക്ക് നൽകും. കൈകൾ കഴുകുന്നതിന് സാനിറ്റൈസറുകളുമുണ്ടാകും. ക്യൂവിൽ ഒരു മീറ്റർ അകലം പലിച്ചായിരിക്കണം പെൻഷൻ വാങ്ങാൻ എത്തുന്നവർ നിൽക്കേണ്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് അഭ്യർത്ഥിച്ചു.