കൊച്ചി: എറണാകളം ജനറൽ ആശുപത്രിയോടനുബന്ധിച്ച് വൈറോളജി ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെസിഡന്റ്സ് അസോസിയേഷനുകളുടെ പൊതുവേദിയായ റാക്കോ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലഭൃമാകുന്ന കേന്ദ്രഫണ്ടിൽ നിന്നോ ഹൈബി ഈഡൻ സമ്മതിച്ച എം.പി.ഫണ്ട് വിനയോഗിച്ചോ ലാബ് സ്ഥാപിക്കാം. ജില്ലയിലെ ജനങ്ങൾക്ക് പരിശോധനയുടെ കാലതാമസവും മാനസിക സമ്മർദവും ഒഴിവാക്കാൻ ഇതുവഴി കഴിയുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്‌ അറിയിച്ചു.