വൈപ്പിൻ : കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രന്റെ വേർപാട് ഫിഷറീസ് ശാസ്ത്രലോകത്തിനും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുൻ ഫിഷറീസ് മന്ത്രി എസ്. ശർമ്മ എം.എൽ.എ പറഞ്ഞു. കുഫോസിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സൃഷ്ടിപരമായ പങ്ക് നിർവഹിക്കാൻ ഡോ. രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. കുഫോസിനെ ഏഷ്യയിലെ മാതൃകാ സർവകലാശാലയെന്ന നിലയിൽ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്.