നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് അത്താണി കാംകോ കമ്പനി 100 കിലോ അരി നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കമ്പനിയിലെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികൾ കൊടുക്കുമെന്ന് ചെയർമാൻ പി. ബാലചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവർ അറിയിച്ചു.