അങ്കമാലി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ കോ ഓർഡിനേറ്റർ എൻ.എം. അമീർ, ജില്ലാ ജനറൽ സെക്രട്ടറി ജോഷി പറോക്കാരൻ, ബ്ലോക്ക് പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.