ആലുവ: ലോക്ക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികളോട് അധികാരികൾ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് ആരോപിച്ചു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം അതത് സ്ഥാപന ഉടമകൾക്കും ഈ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടഉടമകൾക്കുമാണെന്നും പഞ്ചായത്ത് സെക്രട്ടറിമാരുടെ നോട്ടീസിൽ പറയുന്നു. ഈ നോട്ടീസ് പിൻവലിച്ച് അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ജിൻഷാദ് ജിന്നാസ് ആവശ്യപെട്ടു.