ആലുവ: ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 54 കേസുകളിലായി 61 പേരെ അറസ്റ്റ് ചെയ്തു. 23 വാഹനങ്ങൾ പിടിച്ചെടുത്തു.

ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 1498 കേസുകളാണ് റൂറൽ ജില്ലയിൽ എടുത്തിട്ടുള്ളതെന്ന് കെ. കാർത്തിക് പറഞ്ഞു. 1479 പേരെ അറസ്റ്റ് ചെയ്തു. 838 വാഹനങ്ങൾ കണ്ടു കെട്ടി. കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരമുള്ള നിയമനടപടികളും ഈ കേസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓർഡിനൻസ് പ്രകാരം ശിക്ഷിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. ഹോം കെയറിൽ കഴിയുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ഇന്നലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ അരിയും പലചരക്ക് പച്ചക്കറി സാധനങ്ങളും വിതരണം ചെയ്തു. റോഡുകളിൽ ശക്തമായ പരിശോധനയാണ് നടക്കുന്നതെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.