അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും അങ്കമാലി ഫയർഫോഴ്‌സിന്റെയും സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ തുറവൂർ ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് പഞ്ചായത്തിന്റെ എല്ലാ മെയിൻ റോഡുകളും അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം ജെയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗവും സിവിൽ ഡിഫൻസ് അംഗവുമായ ധന്യ ബിനു, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പി.എൻ. സുബ്രഹ്മണ്യൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബെന്നി അഗസ്റ്റിൻ, ഓഫീസർമാരായ എം.വി. ബിനോജ്, ടി.എൻ. ശ്രീനിവാസൻ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ജയചന്ദ്രൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിവിൽ ഡിഫൻസ് അംഗങ്ങളായ അനീസ്, രതീഷ്, നിബിൻ, അരുൺ, വിഷ്ണു എന്നിവർ അണുനശീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.