ആലുവ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലിസ് ആസ്ഥാനത്ത് ആരംഭിച്ച സ്പെഷ്യൽ കോൾ സെന്ററിൽ അതിഥി തൊഴിലാളികളുമായി സംസാരിക്കുന്നതിനായി ഹിന്ദി അറിയാവുന്ന ഉദ്ദോഗസ്ഥരെ നിയമിച്ചതായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
പൊലിസ് അസിസ്റ്റൻസ്, മെഡിക്കൽ അസിസ്റ്റൻസ്, ഫോറിനേഴ്‌സ് അസിസ്റ്റൻസ്, സൈക്യാട്രിക് അസിസ്റ്റൻസ് എന്നിവ കൂടാതെ പുതിയതായി അതിഥി തൊഴിലാളി അസിസ്റ്റൻസും കോവിഡ് കോൾ സെന്ററിൽനിന്ന് ലഭ്യമാകും.അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുന്നതിനും ഹിന്ദി അറിയാവുന്ന ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.
കോൾ സെന്റർ ഫോൺ നമ്പറുകൾ: 0484 2633550, 6238500849, 6238500850, 6238500851, 6238500552. മൊബൈൽ നമ്പറുകളിൽ വാട്ട്‌സ് ആപ്പ് സേവനങ്ങളും ലഭ്യമാണ്.