ആലുവ: ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ ബിനാനിപുരം പൊലീസിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. കടുങ്ങല്ലൂരിൽ നടന്ന നിരീക്ഷണത്തിനു ബിനാനിപുരം സ്റ്റേഷൻ ഇൻസ്‌പെക്ടർ സുധീഷ്‌കുമാർ, എസ്.ഐ. സലിം, എ.എസ്.ഐ ഹരി, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ ഹരീഷ്, സലിം എന്നിവർ നേതൃത്വം നൽകി.