പിറവം: അരയ്ക്ക് താഴെ തളർന്ന് ചലനശേഷി നഷ്ടപ്പെട്ട അറുപത്തിയെട്ടുക്കാരിയായ വയോദ്ധികക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യധാന്യകിറ്റ് നൽകി പിറവം ജനമൈത്രി പൊലീസ്. നഗരസഭ 24-ാം ഡിവിഷനിൽപ്പെട്ട ഊരേത്തുമലയിൽ ഏലിക്കുട്ടിക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളാണ് നൽകിയത്. പിറവം സി.ഐ.എം.അജയമോഹൻ ഇവരുടെ വീട്ടിലെത്തിയാണ് കിറ്റ് നൽകിയത്.
വാർഡംഗം അൽസ അനൂപ്, എ.എസ്.ഐമാരായ പി.എൻ.പ്രതാപൻ, പി.ആർ സുനിൽകുമാർ , സിവിൽ ഓഫീസർ ഇ.ടി. ബിജുമോൻ പങ്കെടുത്തു.