കോലഞ്ചേരി: ചെത്താതെ നിവർത്തിയില്ല. ചെത്തിയാലൊന്നും കിട്ടുകയുമില്ല. ചെത്തിയില്ലെങ്കിൽ മരം പോകും. ചെത്തുകാർ പ്രതി സന്ധിയിൽ.കൊറോണ പ്രതിരോധത്തിൽ വഴി മുട്ടി കള്ളു ചെത്തു തൊഴിലാളികൾ.ഷാപ്പുകൾ പൂട്ടിയാലും ജോലിയെടുക്കേണ്ട സ്ഥിതിയാണിവർക്ക് .തെങ്ങും പനയും ദിവസേന ചെത്തി ഒരുക്കി കള്ളെടുത്തെങ്കിൽ കുലകൾ നശിക്കും മരം തകരും.തെങ്ങിന്റെ കുല ഒരുക്കുന്ന ജോലി ദിവസേന പതിവുതെറ്റാതെ ചെയ്യണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കുലകൾ നശിച്ചുപോകും. കുല നശിച്ച് കള്ള് മണ്ടയിൽ വീണാൽ തെങ്ങും നശിക്കും. പാട്ടത്തിനെടുത്ത തെങ്ങ് നശിച്ചാൽ പിന്നെ കുടി ഉടമസ്ഥർ ആ വഴിയ്ക്ക് അടുപ്പിക്കില്ല. കള്ളു ചെത്തി ചുവട്ടിൽ കമഴ്ത്താൻ തൊഴിലാളികൾ ഒരു പ്രതി ഫലവിമില്ലാതെ തൊഴിൽ തുടരുന്നു. എക്സൈസ് നിയമമനുസരിച്ച് കള്ള് ചെത്തി വില്ക്കരുത്, കമഴ്ത്തി കളയണം. ഇതോടെ
കള്ളിന് ആവശ്യക്കാരുണ്ടെങ്കിലും വിൽക്കാൻ പറ്റാത്ത സ്ഥിതിയായി. വിറ്റാൽ പണി കിട്ടും.രോഗവ്യാപനം തടയുന്നതിനായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കുകയാണ് തൊഴിലാളികൾ. വരുമാനം ഇല്ലാതായതോടെ ഇവരും പട്ടിണിയിലേക്ക് നീങ്ങി.അബ്കാരി ക്ഷേമനിധി ബോർഡിന്റെ തീരുമാനമനുസരിച്ച്, ടോഡി വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ക്ഷേമനിധിയിൽ അംഗങ്ങളായ കള്ളുചെത്ത് തൊഴിലാളികൾക്ക് 10,000 രൂപ മുൻകൂറായി കൊടുക്കുന്നുണ്ട് , ഇതു മാത്രമാണ് ആശ്വാസം. ഏപ്രിൽ ആദ്യവാരം തുക ചെത്തുതൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തും.