കൊച്ചി: ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകന് കൊറോണ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുകയായിരുന്നു. ഇന്നലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ പുതിയതായി 1655 പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ
വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 903 പേരെ ഒഴിവാക്കി
ഒഴിവാക്കിയവരിൽ 889 പേർ വിമാനയാത്രികർ
. നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5701
നാലു പേരെ കൂടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
മെഡിക്കൽ കോളേജിൽ മൂന്നു പേരും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളും
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 29
രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുള്ളവർ 13
ഇതിൽ നാലു പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേർ എറണാകുളം സ്വദേശികളും, രണ്ടു പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയും
രോഗം ബാധിച്ച് ചികിത്സയിലുള്ള 37 വയസുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്റെ സാമ്പിൾ പരിശോധന നെഗറ്റീവ്
ആശുപത്രികളിലും, വീടുകളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവർ 5730
. ഇതു വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവർ 11728
38 സാമ്പിളുകളുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്
ഇനി 45 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്