നെടുമ്പാശേരി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി നമോ ഹെൽപ്പ് ലൈൻ ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. അവശ്യസാധനങ്ങൾ, മരുന്ന്, മറ്റു സഹായങ്ങൾ വേണ്ടവർ നമോ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണമെന്ന് നമോ പഞ്ചായത്ത് ഇൻചാർജ് രാഹുൽ പാറക്കടവ് അറിയിച്ചു. ഹെൽപ്പ്ലൈൻ നമ്പർ: 9188248619, 8089757236, 7012478283, 8921419580.