പള്ളുരുത്തി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചങ്കിലും ഞായറാഴ്ചയായ ഇന്നലെ ചിക്കൻ കടയിലും ബീഫ് സ്റ്റാളിലും ജനങ്ങളുടെ തിരക്കായിരുന്നു. ഇവിടെ ഒന്നും ആരും ഒരു മീറ്റർ അകലം പാലിക്കുകയോ പൊലീസ് എത്തുകയോ ഉണ്ടായില്ല.പക്ഷിപ്പനിയുടെ ഭീതിയിൽ ചിക്കന് 20 രൂപ വരെ എത്തിയിരുന്നു.എന്നാൽ ഇന്നലെ അത് നൂറ് രൂപയായി ഉയർന്നു. പല ബീഫ് കടകളും അടഞ്ഞ് കിടന്നു. തുറന്ന് പ്രവർത്തിച്ച പള്ളുരുത്തി, കുമ്പളങ്ങി, പോളക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ വൻ തിരക്കായിരുന്നു. പലരും രാവിലെ തന്നെ മാർക്കറ്റിൽ എത്തിയിരുന്നു. എന്നാൽ കൊറോണ ബാധിച്ച് കൊച്ചിയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ പൊലീസ് റോഡുകളിൽ പരിശോധന ശക്തമാക്കി. ഏറെ വൈകി മാർക്കറ്റുകളിൽ പോകാൻ ബൈക്കിൽ എത്തിയ ബൈക്ക് യാത്രക്കാരെ പൊലീസ് വീടുകളിലേക്ക് മടക്കി അയച്ചു.ർ