പറവൂർ: മത്സ്യത്തൊഴിലാളിയെ ചെമ്മീൻ കെട്ടിനോട് ചേർന്നുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കെടാമംഗലം തലക്കാട്ട് ക്ഷേത്രത്തിന് സമീപമുള്ള പുതുവേലിൽ പരേതനായ കൊച്ചയ്യപ്പന്റെ മകൻ സുതൻ (74) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ വീടിന് സമീപത്തുള്ള ചെമ്മീൻ കെട്ടിൽ തൊഴിലിന് പോയതായിരുന്നു. പുലർച്ചെ പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കെട്ടിനോട് ചേർന്നുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തത്തപ്പിള്ളി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. പരേതയായ സുഭാഷിണിയാണ് ഭാര്യ. മക്കൾ: ഷെല്ല, ഷെമിനി, ഷെന്നി. മരുമക്കൾ: ഷൈൻ, വിനോദ്, സംഗീത.