കൊച്ചി:ഗാർഹിക കുടിവെള്ള, വൈദ്യുതി കണക്ഷനുകളുടെ ബില്ലുകൾ മൂന്നു മാസത്തേയ്ക്ക് ഒഴിവാക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുടുംബങ്ങൾക്കും മാസം 10,000 രൂപ വീതവും അരി. പലചരക്ക് സാധനങ്ങളുടെ കിറ്റും വിതരണം ചെയ്യണം. ഗുരുതര രോഗങ്ങൾക്ക് മറ്റും മരുന്ന് കഴിക്കുന്നവർക്ക് സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ മരുന്നു കിറ്റുകൾ വിതരണം ചെയ്യണം. ഇതര സംസ്ഥാന തൊഴിലാളികൾക്കും വാടകക്കാർക്കും ഭക്ഷണ, താമസസൗകര്യങ്ങൾ ഒരുക്കണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, സെക്രട്ടറി ബിജു കെ. മുണ്ടാടൻ എന്നിവർ ആവശ്യപ്പെട്ടു.