കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ സർവാത്മനാ സഹകരിക്കുമെന്ന് യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ പി.ഡി.ശ്യാംദാസും പറഞ്ഞു.
കൊറോണ പ്രതിരോധത്തിന് എല്ലാ വിധ പിന്തുണയും നൽകും. യോഗം പ്രവർത്തകർ സന്നദ്ധസംഘങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും സഹായങ്ങൾ നൽകും. ആവശ്യമെങ്കിൽ യൂണിയന് കീഴിലെ കെട്ടിടങ്ങളും ആഡിറ്റോറിയങ്ങളും മറ്റ് സൗകര്യങ്ങളും സർക്കാരിന് വിട്ടുനൽകാൻ തയ്യാറാണെന്നും മഹാരാജാ ശിവാനന്ദനും പി.ഡി.ശ്യാംദാസും അറിയിച്ചു. പാലാരിവട്ടത്തെ യൂണിയൻ ആസ്ഥാനത്തെ വിശാലമായ ആഡിറ്റോറിയം ഉൾപ്പടെ കൊറോണ പ്രതിരോധത്തിന് നൽകാമെന്നും അവർ പറഞ്ഞു.