കൊച്ചി: സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന്റെ ഭർത്താവ് പി.എ മത്തായി അന്തരിച്ചു. 74 വയസായിരിന്നു. ഹൃദായാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതേദഹം അങ്കമാലി എൽ.എഫ് ആശുപത്രിയിൽ. രാവിലെ ഒമ്പത് മുതൽ ഒമ്പതര വരെ ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. ശേഷം, മൃതദേഹം അങ്കമാലി കല്ലുപാലം റൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. അരമണിക്കൂർ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം കളമശേരിയിൽ എത്തിച്ച് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും.
സി.പി.എം ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം,സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി നഗരസഭ മുൻ കൗൺസിലർ കൂടിയായിരുന്നു പി.എ മത്തായി.
ഒരുകാലത്ത് അങ്കമാലിയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു പി.എ മത്തായി. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥയെ തുടർന്ന് രൂപംകൊണ്ട പരിവർത്തന കോൺഗ്രസിന്റെ ഭാഗമായി. പരിവർത്തന കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പരിവർത്തന കോൺഗ്രസ് വിട്ട് സി.പി.എമ്മിന്റെ ഭാഗമാകുകയായിരുന്നു. 36ഓളം ട്രേഡ് യൂണിയന്റെ ചുമതല വഹിച്ചിട്ടുണ്ട്. മകൻ :മനു. മരുമകൾ:ജ്യോത്സന