ആലുവ: ആലുവയിൽ താമസിക്കുന്ന ഉത്തർപ്രദേശ്, ബംഗാൾ സ്വദേശികളായ അമ്പതോളം പേർക്ക് സി.പി.എം പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകി. ബാങ്ക് കവലയിൽ കഴിയുന്നവരും കമ്പിളിപ്പുതപ്പ് തുടങ്ങിയവ വില്പന നടത്തുന്നവരുമായ യു.പി സ്വദേശികൾക്കും നേതാജി റോഡരികിൽ താമസിച്ച് കൂലിപ്പണിയെടുത്തു ജീവിക്കുന്ന ബംഗാൾ സ്വദേശികൾക്കുമാണ് ഭക്ഷണ സാമഗ്രികൾ നൽകിയത്.