നെടുമ്പാശേരി: സേവാഭാരതിയുടെ നേതൃത്വത്തിൽ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്രയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പച്ചക്കറിയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ നൽകി. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, സെക്രട്ടറിമാരായ ഇ.കെ. കിരൺകുമാർ, എ.വി. രഘു, പാറക്കടവ് സ്ഥാനീയസമിതി പ്രസിഡന്റ് സി.എൻ. ശശിധരൻ, ബി.ജെ.പി പാറക്കടവ് മണ്ഡലം പ്രസിഡന്റ് രാഹുൽ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.