ആലുവ: എൻ.സി.പി ചൂർണിക്കര മണ്ഡലം പ്രസിഡന്റ് അബ്ദുൾ കരീമിന്റെ ഫർസാന കാറ്ററിംഗ് അതിഥി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ആലുവ സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു കെ. പോളിന്റെ നേതൃത്വത്തിലാണ് ഭക്ഷണമെത്തിച്ചത്. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, മുസ്ലിംലീഗ് ശാഖാ സെക്രട്ടറി സി.കെ. നൗഷാദ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു, എൻ.വൈ.സി ജില്ലാ സമിതി അംഗം റിയാസ് കരിപ്പായി, സി.പി.ഒമാരായ ഷെബിൻ എബി എന്നിവർ പങ്കെടുത്തു.