കോലഞ്ചേരി: തൊഴിൽ ചെയ്യാൻ കഴിയാതെ വീട്ടിലിരിക്കുന്ന നിർദ്ധനരെ സഹായിക്കാൻ ഐക്കരനാട് പഞ്ചായത്ത്. സിന്തൈ​റ്റ് ഇൻഡസ്ട്രീസിൻ്റെ സാമൂഹിക ക്ഷേമ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷനുമായി സഹകരിച്ച് നിത്യോപയോഗ പലവ്യഞ്ജന കി​റ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ പാവപ്പെട്ട, ദിവസക്കൂലി വരുമാനക്കാരായ കുടംബങ്ങൾക്ക് അരിയുൾപ്പടെ നിത്യോപയോഗ സാധനങ്ങളുടെ കി​റ്റ് വീടുകളിൽ എത്തിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജു, ഗ്രാമോദയ പ്രൊജക്ട് മാനേജർ ലിസി ജേക്കബിൽ നിന്ന് കി​റ്റുകൾ ഏ​റ്റുവാങ്ങി.