അങ്കമാലി: ലോക്ക്ഡൗണിൽ കിടപ്പുരോഗികൾക്ക് ആശ്വാസമായി കിഡ്‌നി ചാരിറ്റബിൾ സൊസൈറ്റി സഹായം എത്തിച്ചു. സൊസൈറ്റി രക്ഷാധികാരി റോജി എം.ജോൺ വീടുകളിൽ നേരിട്ടെത്തി ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കിഡ്‌നി ചാരിറ്റബിൾ സൊസൈറ്റി ഒഫ് അങ്കമാലി പ്രസിഡന്റ് പ്രദീപ് ജോസ്, സെക്രട്ടറി ആന്റിഷ് കുളങ്ങര, ജോബിൻ ജോർജ്, ബിജു മേനാച്ചേരി, സജോ ജോസഫ്, ലിജോ ആന്റണി എന്നിവർ നേതൃത്വം നൽകി.