കിഴക്കമ്പലം: ലോക്ക് ഡൗൺ ദിനങ്ങളിലെ വിരസതയക​റ്റാൻ ഓൺലൈൻ സാഹിത്യ മത്സരങ്ങളുമായി മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി. കഥ,കവിത,5 വയസ് വരെയുള്ള കുട്ടികൾക്കു വേണ്ടി പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 'കൊറോണക്കാലത്തെ ഏകാന്തതയുടെ 21 ദിനങ്ങൾ 'എന്നതാണ് വിഷയം. വെള്ള കടലാസിൽ കഥയും കവിതയും എഴുതി പേരും അഡ്രസും ഫോൺ നമ്പറും സഹിതം ലൈബ്രറി സെക്രട്ടറിയുടെ വാട്ട്‌സാപ്പ് നമ്പറിൽ 9496120805 പോസ്റ്റ് ചെയ്യണം. ഇ-മെയിലിലും അയയ്ക്കാം. sabumorakkala@gmail.com.ഓൺലൈൻ വഴി ലഭിക്കുന്ന സൃഷ്ടികൾ ജഡ്ജിംഗ് കമ്മ​റ്റി 14 ന് പരിശോധിക്കും. ഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടുന്ന സൃഷ്ടികൾക്ക് കാഷ് അവാർഡുകൾ നൽകും.