കൊച്ചി: കൊറോണ മൂലമുണ്ടായ യാത്രാവിലക്ക് കണക്കിലെടുത്ത് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ടെലിഫോൺ കൺസൾട്ടേഷൻ സേവനം ആരംഭിച്ചു. ഈ സംവിധാനത്തിലൂടെ ആശുപത്രിയിൽ പോകാതെ തന്നെ സ്മാർട്ട് ഫോണിലൂടെ രോഗികൾക്ക് ഡോക്‌ടറുമായി നേരിട്ട് രോഗവിവരങ്ങൾ സംസാരിച്ച് ചികിത്സ തേടാം. രോഗികൾക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകാനും റിനൈമെഡിസിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ടെലഫോൺ
കൺസൾട്ടേഷൻ സേവനങ്ങൾക്കായി 0484 2880288 എന്ന നമ്പറിൽ വിളിക്കാം. റിനൈ മെഡിസിറ്റിയിൽ നിന്ന് ചികിത്സ നടത്തിവരുന്നവർക്കും പുതിയതായി ചികിത്സ ആവശ്യമുള്ളവർക്കും ഈ സേവനം ലഭ്യമായിരിക്കും.