കുറുപ്പംപടി: പനിച്ചിയം വടുവപ്പാടത്ത് വാറ്റുചാരായം നിർമ്മിക്കുവാനാവശ്യമായ 100 ലിറ്റർ കോട(വാഷ്) കുറുപ്പംപടി പൊലീസ് പിടിച്ചെടുത്തു. കൃഷി ആവശ്യത്തിന് വളം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്നാണ് വാഷ് പിടികൂടിയത്. വാഷ് നിർമ്മാണ സമയത്തുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ പൊലീസ് പിടികൂടി.മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.വാറ്റ് ഉണ്ടാക്കാൻ കോടക്കാവശ്യമായ ശർക്കര, കരിയിലംപട്ട എന്നിവ സംഭവ സ്ഥലത്തുനിന്നും പൊലീസ് പിടിച്ചെടുത്തു. പനിച്ചയം സ്വദേശി അജി എന്നയാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.സി. ഐ കെ.ആർ. മനോജ്, എസ്. ഐ. സതീഷ്.എ. ബി, എ. എസ്. ഐ ജയേന്ദ്രൻ, സി. പി. ഒ മാരായ അനീഷ്, മനാഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.