preetha
പ്രീത രവി പലചരക്ക് സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുന്നു.

ആലുവ: കൊറോണക്കാലത്ത് സേവനരംഗത്ത് മാതൃകയാകുകയാണ് പ്രീത രവി. പ്രീത തന്റെ വരുമാാനത്തിന്റെ ഒരുഭാഗം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുകയാണ്.

നഗരസഭ 11-ാംം വാർഡിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾക്കും നിർദ്ധനർക്കും പ്രീതയുടെ സഹായഹസ്തമെത്തി. അരിയായും പലചരക്കായും ഭക്ഷണമായുമെല്ലാം പ്രീതയുടെ സഹായമുണ്ട്. ആലുവയിൽ പ്രീത ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനംം നടത്തുന്ന പ്രീത ബി.ജെ.പി ആലുവ മണ്ഡലം വൈസ് പ്രസിഡന്റുമാണ്. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ തന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുമെന്ന് പ്രീത പറയുന്നു.

നഗരത്തിൽ നിരവധി സംഘടകൾ സഹായവുമായി ഉണ്ടെങ്കിലും സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നവർ അപൂർവമാണ്. ഇവിടെയാണ് പ്രീത എന്ന യുവതി വേറിട്ടതാകുന്നത്.