കൊച്ചി: എറണാകുളം മാർക്കറ്റിൽ ഇന്നലെ പച്ചക്കറി മേളമായിരുന്നു. സാധാരണ 25 ലോഡ് എത്തുന്ന സ്ഥാനത്ത് 38 ലോഡ് വന്നു. ചെറിയ ഉള്ളി ഒഴികെ എല്ലാ ഇനങ്ങൾക്കും താരതമ്യേന വിലക്കുറവുമായിരുന്നു. എന്നിട്ടും സാധനങ്ങൾക്ക് തീരെ ഡിമാന്റുണ്ടായില്ല. ഇന്ന് വീണ്ടും ലോഡ് എത്തുന്നതോടെ എല്ലാംകൂടി എന്തു ചെയ്യുമെന്ന ആശയകുഴപ്പത്തിലാണ് വ്യാപാരികൾ

# ചെറു കിട കച്ചവടക്കാർ കൈവിട്ടു

മൊത്ത വിപണിയിലെ 40 ശതമാനം പച്ചക്കറിയും വാങ്ങുന്നത് ഹോട്ടലുകാരാണ്. കേറ്ററിംഗുകാർ, കാന്റീൻ നടത്തിപ്പുകാർ എന്നിവരും മൊത്തമായി സാധനങ്ങൾ വാങ്ങും. എന്നാൽ ലോക്ക് ഡൗണായതിനാൽ ഈ വിപണന വഴികളെല്ലാം അടഞ്ഞു. ഉപഭോക്താക്കൾ തീരെ എത്തുന്നില്ല. ചില്ലറ കച്ചവടക്കാരായിരുന്നു മറ്റൊരു ആശ്രയം. യാത്ര നിരോധനം ഉള്ളതിനാൽ ഇപ്പോൾ അവരും മാർക്കറ്റിലേക്ക് കടക്കുന്നില്ല. ആവശ്യപ്പെടുന്നതനുസരിച്ച് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ അങ്ങോട്ട് എത്തിച്ചു കൊടുക്കുകയാണ്. നേരത്തെ നൂറു കിലോ വാങ്ങിയിരുന്നവർ ഇപ്പോൾ 25-30 കിലോയായി കുറച്ചു. വൈകിട്ട് അഞ്ചു മണിക്ക് കട അടയ്ക്കുന്നതും കച്ചവടത്തെ ബാധിച്ചു.

"നേരത്തെ എത്ര ലോഡ് വന്നാലും തികയില്ലായിരുന്നു. ഇപ്പോൾ പച്ചക്കറി വാങ്ങാൻ ആളില്ലാതായി. സാമ്പാറിൽ ഇന്ന കഷ്ണം വേണമെന്ന നിർബന്ധമൊക്കെ ആളുകൾ ഉപേക്ഷിച്ചു. ഉള്ളതു കൊണ്ട് കഴിഞ്ഞു കൂടാൻ പഠിച്ചു". ഇത് കച്ചവടത്തെയും ബാധിച്ചു.

എൻ.എച്ച്.ഷമീദ്, ജനറൽ സെക്രട്ടറി

എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ

ഇന്നലത്തെ വില

ഇനം മൊത്തവില ചില്ലറ വില

ഉള്ളി 75 85

സവാള 30 35

അച്ചിങ്ങ 30 40

വെണ്ടയ്ക്ക 40 50

ബീൻസ് 50 60

ക്യാരറ്റ് 50 60