പിറവം: തൻ്റെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണം നൽകിരാമമംഗലം വെട്ടോലിൽ സിനോജ് കുര്യാക്കോസ് . വാടകയായി കിട്ടുന്ന ചെറിയ തുകയും ഓട്ടോ ഓടിച്ചും റബർ ടാപ്പിംഗ് നടത്തി കിട്ടുന്നതുമായ തുകയാണ് സിനോജിൻ്റെ വരുമാനം.
വരുമാനത്തിൻ്റെ ഒരു പങ്ക് അതിഥിത്തൊഴിലാളികൾക്ക് മാറ്റിവെയ്ക്കുകയാണെന്ന് സിനോജ് പറഞ്ഞു. ഒരു മാസത്തെ വാടകയും വേണ്ടെന്ന് വച്ച ഇദ്ദേഹം ലോക്ക് ഡൗൺ കാലം തീരുന്നതുവരെ ഇവർക്ക് ഭക്ഷണം നൽകും.
സ്വന്തം വീട്ടിലെ അടുക്കളയിൽ തന്നെ പാചകം ചെയ്ത ഭക്ഷണമാണ് ഇവർക്ക് നൽകുന്നത്. രാമമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് നിസാറാണ് ആദ്യ ദിവസത്തെ ദക്ഷണം ഇവർക്ക് നൽകിയത്.
രാമമംഗലം സെൻട്രൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അനൂപ് ജോൺ, ജേക്കബ് ഫിലിപ്പ്, രമേശ് കല്ലൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.