വൈപ്പിൻ : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളിലും അനുബന്ധമായി നടക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിലും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും യൂണിയന് കീഴിലുള്ള 22 ശാഖായോഗങ്ങളും മുന്നിട്ടിറങ്ങി പ്രവർത്തിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയനും സെക്രട്ടറി പി.ഡി. ശ്യാംദാസും പറഞ്ഞു.

കൊറോണ പ്രതിരോധത്തിന് എല്ലാവിധ പിന്തുണയും നൽകും. യോഗം പ്രവർത്തകർ സന്നദ്ധ സംഘങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകളിലും സഹകരിക്കും. ആവശ്യമെങ്കിൽ യൂണിയന് കീഴിലെ കെട്ടിടങ്ങളും ഹാളും മറ്റ് സൗകര്യങ്ങളും സർക്കാരിന് വിട്ട് നൽകാൻ തയ്യാറാണെന്നും നേതാക്കൾ അറിയിച്ചു. ഇക്കാര്യത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കും.