antony

നെടുമ്പാശേരി: ബംഗാളിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. സൊസൈറ്റി ഒഫ് ജീസസ് (എസ്.ജെ) സന്ന്യാസ സമൂഹാംഗം ഫാ. ആൻഡ്രൂസ് കൊളുവൻ (71) ആണ് മരിച്ചത്. നെടുമ്പാശേരി മൂഴിക്കുളം കൊളുവൻവീട്ടിൽ പരേതനായ മാത്യു - താണ്ടമ്മ ദമ്പതികളുടെ മകനാണ്.

നോർത്ത് ദിനാജ്പൂർ ജില്ലയിലെ നിച്ചിംപൂരിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. റായ്ഗഞ്ചു രൂപത ഇടവക വികാരിയായി സേവനം ചെയ്യുകയായിരുന്നു. സംസ്‌കാരം റായ്ഗഞ്ചു സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ നടത്തി.

സഹോദരങ്ങൾ: സിസ്റ്റർ സീറ (എസ്.എ.ബി.എസ് പാലക്കാട്), സിസ്റ്റർ മോണിക്ക (എസ്.എ.ബി.എസ് തൃശൂർ), സിസ്റ്റർ ആനി (എസ്.എ.ബി.എസ് എറണാകുളം), ജോസ് (ബിസിനസ് ), മേരിക്കുഞ്ഞ് രാജു, പരേതരായ ജോർജ്, ഫാ. പോൾ കൊളുവൻ (എറണാകുളം അങ്കമാലി അതിരൂപത).