കോലഞ്ചേരി: അവശ്യസാധനങ്ങൾ വാങ്ങാൻ പൊലീസിൻ്റെ ആപ്പെത്തി. കരിഞ്ചന്തയും, പൂഴ്ത്തി വയ്പും ഇല്ലാത്ത കടകളിൽ നിന്നും ഇനി ഗുണ മേന്മയുള്ള ഉല്പന്നങ്ങൾ വാങ്ങാം. ഹോം ഡെലിവറിയായും ഉല്പന്നങ്ങൾ വീട്ടിലെത്തും. പൊലീസ് സൈബർഡോമിൻ്റെ നിയന്ത്രണത്തിലാണ് മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ഹോംഡെലിവറി സംവിധാനമുള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പാക്കാനാകുന്ന കടകൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്ക് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. കടകളിൽ നിന്ന് സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ പറ്റുന്ന സന്നദ്ധപ്രവർത്തകർക്കു വേണ്ടിയും പ്രത്യേകം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കും കടകൾക്കും മൊബൈൽ ആപ്പ് വെബ്സൈറ്റ് എന്നിവയുടെ സേവനം ഉപേയാഗിക്കാം.

#ഡൗൺലോഡ് ചെയ്യാം

വെബ്സൈറ്റുകൾ: https://www.shopsapp.org (ഷോപ്പുകൾക്കുള്ളത്). https://play.google.com/store/apps/details?id=org.inventlabs.shopsapp.businsse (ഉപഭോക്താക്കൾക്കുള്ളത്) https://play.google.com/store/apps/details?id=org.inventlabs.shopsapp