പിറവം: രാമമംഗലം സെൻട്രൽ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രാമമംഗലം സർക്കാർ ആശുപത്രിയുടെ സഹകരണത്തോടെ സാനിറ്റൈസർ നിർമ്മിച്ചു നൽകി .റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ 100 കുടുംബങ്ങൾക്കാണ് സാനിറ്റൈസർ നൽകിയത്.
ആരോഗ്യവകുപ്പിൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിതരണം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജോബ്.വി.ഒ നിർവഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എം.സി.കുര്യാക്കോസ് ., സെക്രട്ടറി അനുപ് ജോൺ, ജോർജ് വി.വി., രാമമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ജോയ് ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു ജോസഫ്, ഓഫീസ് അസിസ്റ്റൻ്റ് മോളി തോമസ് ,വൃന്ദ രാധാകൃഷ്ണൻ ,മോഹനൻ തച്ചിലേത്ത്, ശ്രീജിത പ്രകാശ് പങ്കെടുത്തു.