ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഇന്നലെ 47 കേസുകളിലായി 43 പേരെ അറസ്റ്റ് ചെയ്തു. 21 വാഹനങ്ങളും പിടിച്ചെടുത്തു. ഇതുവരെ 1604 കേസുകളിലായി 1577 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 907 വാഹനങ്ങളും പിടിച്ചെടുത്തു.
റോഡുകളിൽ കർശന പരിശോധന തുടരുമ്പോഴും പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെയും അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലും പൊങ്ങൻചുവട് ആദിവാസി കോളനിയിലും. അരിയും പലചരക്ക് പച്ചക്കറി സാധനങ്ങളും വിതരണം ചെയ്തു. ലോക്ക് ഡൗൺ കഴിയുന്നതുവരെ അത്യാവശ്യ വിഭാഗക്കാർ ഒഴികെ എല്ലാവരും വീട്ടിൽ ഇരിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പൊലിസ് അറിയിച്ചു.