ci-k-r-manoj
കുറുപ്പംപടി മർച്ചൻ്റ്സ് അസോസിയേഷനും,ഫ്രണ്ട്‌സ് റെസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി കൊണ്ടുവന്ന ഭക്ഷ്യധാന്യം സി. ഐ. കെ. ആർ.മനോജിൻ്റെ നേതൃത്വത്തിൽ ഇറക്കുന്നു.മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ബേബി കിളിയായത്ത് സമീപം

കുറുപ്പംപടി: കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ കൂലിപ്പണിക്കാരും അന്യസംസ്ഥാന തൊഴിലാളികൾക്കും സഹായമെത്തിച്ച് സർക്കിൾ ഇൻസ്‌പെക്ടർ കെ. ആർ മനോജും റസിഡന്റ് അസോസിയേഷനുകളും.

രണ്ട് ദിവസം മുൻപ് സി.ഐ. മനോജിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ റസിഡന്റഅസോസിയേഷനുകളുമായി സഹകരിച്ച് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുകയും അവ പൊങ്ങഞ്ചുവട് ഗിരിവർഗകോളനി, ഓടക്കാലി, രായമംഗലം, പീചനാംമുകൾ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും, കൂലിപണിക്കാർക്കുമായി വിതരണം ചെയ്യുകയും ചെയ്തു. കുറുപ്പംപടി മർച്ചന്റഅസോസിയേഷൻ, റസിഡൻ്റ്സ് അസോസിയേഷനുകളായ ഫ്രണ്ട്‌സ്,എം.കെ.എൻ. ആർ. എയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയായിരുന്നു പ്രവർത്തനം.നിത്യവൃത്തിക്ക് വകയില്ലാത്തവർക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.5 കിലോ അരി,വെളിച്ചെണ്ണ,മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ അടങ്ങിയതാണ് കിറ്റ്.സന്നദ്ധ സംഘടനകളിൽനിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ പൊലീസ് സ്റ്റേഷനിലെ ഒരു മുറിയിലണ് സൂക്ഷിക്കുന്നത്.ഇതിനോടകം 4 ടൺ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യാനായി ലഭിച്ചിട്ടുള്ളത്.ഇതിൽ പകുതിയിലധികം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.