വാഴക്കുളം: നമ്പ്യാപറമ്പിൽ പരേതനായ എൻ.എം. വർഗീസിന്റെ മകൻ തോമസ് വർഗീസ് (ചിന്നൻ - 70) നിര്യാതനായി. ആവോലി പഞ്ചായത്തംഗം, ആവോലി സഹകരണ ബാങ്ക് ഭരണസമിതിഅംഗം, വാഴക്കുളം സെന്റ് ജോർജ് വോളിബാൾ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മകൾ: വീണ. മരുമകൻ: സൻജോയ് അലക്‌സാണ്ടർ (ബംഗളൂരു). സഹോദരങ്ങൾ: ബാബു വർഗീസ് (മുൻ പ്രസിഡന്റ്, മർച്ചന്റ്‌സ് അസോസിയേഷൻ, വാഴക്കുളം), ഇമ്മാനുവൽ (റിട്ട. എസ്.ബി.ഐ), ജോർഡി എൻ. വർഗീസ് (പ്രസിഡന്റ്, ആവോലി പഞ്ചായത്ത്), റോയി (ഐ.സി.എ.ഐ, ചെയർമാൻ), കൊച്ചുറാണി ജോസ്, എൽസമ്മ ജോളി, ബെറ്റ്‌സി ഔസേഫ്.