കൊച്ചി: മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയാണ് വിമുക്തി. എക്‌സൈസാണ് ചുമതലക്കാർ. അസി. എക്‌സൈസ് കമ്മിഷണറാണ് ജില്ലകളിലെ വിമുക്തി മിഷൻ മാനേജർമാർ. ഇവരുടെ ഡി അഡിക്ഷൻ സെന്ററുകൾ 14 ജില്ലകളിലും പ്രവർത്തിക്കുന്നു. ജനറൽ ആശുപത്രിയോ താലൂക്ക് ആശുപത്രിയോ ഇതിനായി ഉപയോഗിക്കുന്നു. ഇതിന്റെ ചുമതലക്കാരായി നോഡൽ ഓഫീസർമാരുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി രണ്ടു വീതം കൗൺസലിംഗ് സെന്ററുകളും പ്രവർത്തിക്കുന്നു.
1
മദ്യാസക്തിയിൽപ്പെട്ട് കറങ്ങുന്നവരെ രക്ഷിക്കാൻ ഈ ടോൾ ഫ്രീ നമ്പരിൽ വിളിക്കൂ 14405
കൗൺസിലർമാർക്ക് മുന്നിലേക്കാണ് കോൾ എത്തുക
രോഗിയുമായി കൗൺസിലർമാർ ഫോണിലൂടെ സംസാരിക്കും
കൗൺസലിംഗ് വിജയിച്ചില്ലെങ്കിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ രോഗിയുമായി സംസാരിക്കും.
ഉദ്യോഗസ്ഥർ രോഗിയെ ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ സർക്കാർ ആശുപത്രികളിലോ എത്തിക്കും
വിജയിക്കുന്നില്ലെങ്കിൽ ജില്ലാ തലങ്ങളിലുള്ള വിമുക്തിയുടെ ഡി അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റും.
ഒരു കാര്യത്തിൽ നിർബന്ധമുണ്ട്, രോഗിക്കൊപ്പം ബന്ധുക്കൾ കൂടെയുണ്ടാകണം
ഡി- അഡിക്ഷൻ സെന്ററുകളിൽ വിദഗദ്ധരായ ഡോക്ടർമാരുണ്ട്
ചികിത്സയ്‌ക്കൊപ്പം കൗൺസലിംഗും
മദ്യാസക്തിയിൽ നിന്ന് വിമുക്തരാകുമ്പോൾ എക്‌സൈസുകാർ വീട്ടിലെത്തിക്കും
2
വിമുക്തിയുടെ ജില്ലാതലങ്ങളിലുള്ള ഡി അഡിക്ഷൻ സെന്ററുകളിൽ നേരിട്ടെത്തിയും ചികിത്സതേടാം
മദ്യം ലഭിക്കാതെയായതോടെ ടോൾഫ്രീ നമ്പരിൽ വിളിക്കാതെ നേരിട്ട് കൗൺസലിംഗും ചികിത്സയും തേടുന്നവരുടെ എണ്ണം കൂടി
പ്രാദേശിക തലങ്ങളിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ സമീപിച്ചാലും ആശുപത്രികളിൽ എത്തിക്കും
ഇതിനുള്ള നിർദ്ദേശം എക്‌സൈസ് വകുപ്പ് ഉദ്യാേഗസ്ഥർക്ക് നൽകി
3
വിമുക്തിയുടെ ഡി അഡിക്ഷൻ സെന്ററുകളിൽ പത്തുമുതൽ 20 പേരെ വരെ ചികിത്സിക്കാൻ സൗകര്യമുണ്ട്
ഇപ്പോഴത്തെ സാഹചര്യത്തിൽ ചില ജില്ലകളിൽ പ്രത്യേക വാർഡ് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്നു