ആലുവ: എം.എസ്.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'പറവകൾക്കൊരു നീർകുടം' പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ നൂറോളം വീടുകളിൽ പദ്ധതി നടപ്പിലാക്കി.
നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.എ. താഹിർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് നാദിർ എടത്തല, യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ എടയപ്പുറം, മുഅക്‌സർ മുട്ടം, അലി കരിപ്പായി, എം.എ സമദ്, മിദ്‌ലാജ് സലിം, ഹൈദർ സലിം, അസ്ഹർ ചെങ്ങമനാട്, ഷമീം ശ്രീമൂലനഗരം, മാലിക്ക് ദീനാർ, അമൽ റാസിക്ക്, ആഷിഖ് എടയപ്പുറം, മുഹമ്മദ് അസ്ഹർ, സഹൽ കുഴിവേലിപ്പടി, അൻസാർ ഗ്രാൻറ്, ഷുക്കൂർ നൊച്ചിമ, ജിന്നാസ് കുന്നത്തേരി, ഷിഹാബ് ആലുവ തുടങ്ങിയവർ സംസാരിച്ചു.