തൃപ്പൂണിത്തുറ: തമിഴ്നാട്ടിലേയ്ക്ക് തൊഴിലാളികളെ കൊണ്ടുപോകാൻ ശ്രമിച്ച പിക്കപ് വാൻ പൊലീസ് പിടികൂടി. ഡ്രൈവർക്കെതിരെ കേസെടുത്തു.

ഉദയംപേരൂർ പൊലീസ് പുത്തൻകാവ് കവലയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന്എറണാകുളത്തു വാഴക്കുല ഇറക്കാൻ വന്ന പിക്കപ് വാനിലാണ് സ്ത്രീകൾ ഉൾപ്പെടെ 11 കമ്പം, തേനി

സ്വദേശികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വാഴയില ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു ഇവരെ. ഡ്രൈവർ കമ്പം സ്വദേശി രാജയ്ക്ക് (29) എതിരെയാണ് കേസെടുത്തത്. വാഹനത്തിലുണ്ടായിരുന്നവരെ അവർ

താമസിച്ചിരുന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.