vyapari
വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസിന് അവശ്യ ഭക്ഷ്യ വസതുക്കൾ കൈമാറുന്നു

കിഴക്കമ്പലം: വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റിന്റെആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ സന്നദ്ധ പ്രവർത്തനങ്ങൾക്കായി കുന്നത്തുനാട് പൊലീസിന് അവശ്യസാധനങ്ങൾ കൈമാറി.അരി, ആട്ട, എണ്ണ, പയറു വർഗങ്ങൾ, ധാന്യങ്ങൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ് നൽകിയത്. എസ്.ഐ കെ.ടി ഷൈജൻ ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി കെ.എം ഷമീർ, ട്രഷറർ കെ.കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു.