കൊച്ചി : സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയൻസ് പെട്രോൾ പമ്പുകൾ ഏപ്രിൽ 14 വരെ കൊറോണ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം സൗജന്യമായി നൽകും. കളക്ടർ എസ്. സുഹാസ് സേവനം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവർ നൽകിയ അംഗീകാരപത്രം കാണിച്ചാൽ ഏതു റിലയൻസ് പമ്പിലും സൗജന്യ ഇന്ധനം കിട്ടും.