കിഴക്കമ്പലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ,കിഴക്കമ്പലത്തെ ട്വൻ്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ ഈ മാസത്തിൽ ഘട്ടംഘട്ടമായി 72.5 ശതമാനം വരെ വിലക്കുറവിലും മേയ് മാസത്തിൽ 75 ശതമാനം വിലക്കുറവിലും അവശ്യവസ്തുക്കൾ നൽകുമെന്ന് ട്വൻ്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.
നിലവിൽ സാധനങ്ങൾ 42.5 മുതൽ 47.5 ശതമാനം വരെ വിലക്കുറവിലാണ് നൽകിവരുന്നത്. ഇതിൽ നിന്ന് ഓരോ ആഴ്ചയിലും 5 ശതമാനം വീതം വില കുറച്ച് ലഭിക്കും. ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തേക്കുള്ള സ്റ്റോക്കാണ് കരുതിയിട്ടുള്ളത്.