കിഴക്കമ്പലം: വർഷങ്ങളായി പട്ടിമറ്റത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന ആളുടെ വിശപ്പടക്കി കുന്നത്തുനാട് പൊലീസ്. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആക്രി കടകൾ അടച്ചതോടെ ഇയാളുടെ വരുമാനം നിലച്ചു. ഇതോടെ ഇയാൾ പട്ടിണിയിലായി. വാഹന ഓട്ടം നിലച്ചും,ഹോട്ടലുകൾ പൂർണമായും അടച്ചതോടെ ദൂര മേഖലകളിൽ നിന്നുമെത്തുന്ന പൊലീസുകാർക്ക് ഭക്ഷണം തയ്യാറാക്കുന്ന താത്ക്കാലിക മെസിൽ നിന്നുമാണ് ഇയാൾക്ക് കഴിഞ്ഞ ഒരാഴ്ചയായി ഉച്ചയ്ക്കും ,വൈകിട്ടുമുള്ള ഭക്ഷണം നൽകി പൊലീസ് മാതൃകയായത്.