• ആവശ്യക്കാർ കുറഞ്ഞു, വിലയും ഇടിഞ്ഞു, ബീഫിന്റെ സമയം തെളിഞ്ഞു.

കോലഞ്ചേരി: കൊറോണക്കിടയിൽ, കോഴിയ്ക്ക് വീണ്ടും കഷ്ടകാലം. ബീഫിന്റെ സമയം തെളിഞ്ഞു. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ കോഴി വില ഒന്നു പച്ച പിടിച്ച് 98 വരെ എത്തിയിരുന്നു.

വീട്ടിലിരുപ്പ് ഒരാഴ്ച പിന്നിട്ടതോടെ കോഴിയെ മറന്ന മട്ടായി. വില വീണ്ടും ഇടിഞ്ഞ് 75 ലെത്തി. ലോക്ക് ഡൗണിന് മുമ്പ് പക്ഷിപ്പനി ഭീതിയിൽ കോഴിയിറച്ചി വില കിലോ 35 വരെയത്തിയതാണ്.

ബീഫ് വില കുതിപ്പിലാണ്. വില 340 രൂപ. അന്യ സംസ്ഥാനത്ത് നിന്നുള്ള കാലികൾ എത്താത്തതാണ് പ്രശ്നമായത്. ഈസ്റ്റർ മുന്നിൽ കണ്ട് മൊത്ത കച്ചവടക്കാർ വാങ്ങി നിർത്തിയ കാലികളാണ് ഇപ്പോഴുള്ളത്. അവർ വില കൂട്ടിയതോടെ 300 ന് വിറ്റിരുന്ന ബീഫ് 340 ലേക്കെത്തി. ഇനിയും വില ഉയരാനാണ് സാധ്യത.